സമൂഹത്തെ പങ്കാളികളാക്കി കൊണ്ടുള്ള തണലിൻ്റെ പ്രവർത്തനങ്ങൾ മാതൃക പരമെന്ന് കൊയിലാണ്ടി നഗരസഭ ചെയർപെഴ്സൺ കെ.പി സുധ
കൊയിലാണ്ടി : സമൂഹത്തെ പങ്കാളികളാക്കി കൊണ്ടുള്ള തണലിൻ്റെ പ്രവർത്തനങ്ങൾ മാതൃക പരമെന്ന് കൊയിലാണ്ടി നഗരസഭ ചെയർപെഴ്സൺ കെ.പി സുധ അഭിപ്രായപ്പെട്ടു. ജീവിത ശൈലി മാറ്റങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനെതിരെ തണൽ നടത്തുന്ന ബോധവൽക്കരണങ്ങൾ ശ്ലാഖനീയമാണ് ചെയർപെഴ്സൺ കൂട്ടിച്ചേർത്തു . കൊയിലാണ്ടിയിൽ തണൽ ഫിസിയോ തെറാപ്പി സെൻ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചെയർപെഴ്സൺ . സിദ്ദീക്ക് കൂട്ടുമുഖം അധ്യക്ഷനായി. കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിക്കുന്ന തണൽ ഫിസിയോ തെറാപ്പി സെൻ്റർ പരിസൺസ് എം.ഡി എൻ.കെ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
തണൽ ചെയർമാൻ ഡോ: ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.കെ.പ്രവീൺ കുമാർ , കൗൺസിലർമാരായ പി. രത്നവല്ലി ,വി .പി ഇബ്രാഹിംക്കുട്ടി ,എ .അസീസ് ,കെ. കെ വൈശാഖ് , അഡ്വ.സുനിൽ മോഹൻ ,സാലിഹ് ബാത്ത ,സഫ് നാസ് കരുവഞ്ചേരി സംസാരിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ജീവിത ശൈലി രോഗനിർണയ കേമ്പിൽ നിരവധി പേർ പങ്കെടുത്തു .സഹീർ ഗാലക്സി , എ.എം.പി ബഷീർ ,എൻ.കെ മായിൻ ,പി.കെ റിയാസ് ,നൂറുദ്ദീൻ ഫാറൂഖി ,ത്വൽഹത്ത് കൊയിലാണ്ടി ,അബ്ദുലത്തീഫ് ,നാസർ ,സി.എച്ച്.അബ്ദുള്ള നേതൃത്വം നൽകി. അൻസാർ കൊല്ലം സ്വാഗതവും ,വി.കെ ആരിഫ് നന്ദിയും പറഞ്ഞു