സഹകര പ്രസ്ഥാനങ്ങൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി : ടി.പി. രാമകൃഷൻഎം.എൽ.എ.
ഊരള്ളൂർ :നോട്ട് നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടത്തിലും കേരള ജനതയ്ക്ക് ആശ്വാസമായി നിലനിന്നത് സഹകരണ പ്രസ്ഥാനങ്ങളാണെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ പ്രസ്താപിച്ചു. അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ദശവാർഷികാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജെ. എൻ. പ്രേം ഭാസി ൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
. കാർഷിക സെമിനാർ കെ.പി.മോഹനനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾഉണ്ടാക്കാനും നാളികേരം ഉയർന്ന വില ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സഹകാരി സംഗമം മുൻജില്ലാ ബാങ്ക് പ്രസിഡണ്ട് മണിയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന പുതിയ സഹകരണ ഭേദഗതിബിൽ ചർച്ചകൾക്ക് ശേഷം നടപ്പിലാക്കാവ് എന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ. അബിനീഷ് , ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ആർ.എം. രഞ്ജിത്ത്, വി ബഷീർ, എസ് മുരളീധരൻ ,എം ഷാജിത് , കെ.റഫീഖ് ടി. എം. രാജൻ ,ടി പി രഞ്ജിത്ത് , ആയിഷ ടീച്ചർ, പി ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു