സാധാരണക്കാരന്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതി; ജസ്റ്റിസ് മുഹമ്മദ് നിയാസ്
സാധാരണക്കാരന്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതികൾ എന്ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു സമൂഹത്തെ സ്വാധീനിക്കുന്ന സുപ്രദാനമായ അമൂല്യ പ്രവൃത്തി യാണ് അഭിഭാഷ വൃത്തി എന്നും , സ്വാതന്ത്രകാലത്തും സ്വാതന്ത്രനന്തര കാലത്തും ഭരണ ഘടന രൂപീകരണ കാലത്തും അഭിഭ ഷകരുടെ പങ്ക് വലുതാണ് അഭിഭാഷകരുടെ സാമൂഹിക സുരക്ഷിതത്വം ബാർ അസോസിയേഷന്റെ കൂടി ചുമതലയാണെന്നു അദ്ദേഹം അഭിപ്രായ പ്പെട്ടു .
കൊയിലാണ്ടി ബാർ അസോസിയേഷനിൽ അഡ്വ: ആർ കെ വേണുനായരുടെയും അഡ്വ:പി.കെ കരുണന്റെയും ഫോട്ടോ അനാച്ഛാദനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വിസത്യൻ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ ജില്ലാ ജഡ്ജ് ശ്രീ .കൃഷ്ണകുമാർ ,ജഡ്ജ് ശ്രീ ടി.പി. അനിൽ (പോക്സോ ),അഡ്വ: എൻ ചന്ദ്രശേഖരൻ , ശ്രീ ഗോപകുമാർ,പ്രിയേഷ് ലാൽ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി ഉമേന്ദ്രൻ സ്വാഗതവും അഡ്വ: ടി. എൻ ലീന നന്ദിയും പറഞ്ഞു ചടങ്ങിൽ sub ജഡ്ജ് വിശാഖ് മാജിസ്‌ട്രേറ്റ് ശ്രീ ജ ജനാർദനൻ നായർ മുൻസിഫ് ആമിനക്കുട്ടി എന്നിവർ സംബന്ധിച്ചു