LOCAL NEWS

സാമൂഹിക ജീവിതത്തെ വിഭജിക്കാൻ വർഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടന്ന് സി.പി. എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ

സാമൂഹിക ജീവിതത്തെ വിഭജിക്കാൻ വർഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടന്ന് സി.പി. എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. നിത്യ ജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും വഴി വിളക്കായി നിൽക്കാൻ മാനവികതയിലധിഷ്ഠിതമായ വിശ്വാസത്തെ മുറുകെ പിടിക്കേണ്ടതുണ്ട്. മനുഷ്യരിൽ മാനവിക വളർത്താൻ കലാ സാഹിത്യ പ്രസ്ഥാനങ്ങൾക്ക് കഴിയുമെന്നും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഒക്ടോബർ 7, 8 തിയതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ അഡ്വ കെ സത്യൻ സ്വാഗതം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഏ.കെ രമേഷ് അധ്യക്ഷനായിരുന്നു. കെ.ടി കുഞ്ഞിക്കണ്ണൻ. യു ഹേമന്ദ് കുമാർ . പി. വിശ്വൻ .കെ. ദാസൻ , ജാനമ്മ കുഞ്ഞുണ്ണി. കെ. കെ. മുഹമ്മദ് സി.അശ്വനിദേവ് തുടങ്ങിയവർ സംസാരിച്ചു . കെ മധു നന്ദി പറഞ്ഞു.കാനത്തിൽ ജമീല ചെയർമാൻ സി. അശ്വനിദേവ് ജനറൽ കൺവീനർ അഡ്വ.കെ സത്യൻ ട്രഷററായി സംഘാടക സമിതി രൂപീകരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button