Uncategorized
സാമൂഹ്യ സുരക്ഷാ മിഷൻറെ ആശ്വാസ കിരണം പദ്ധതി വീണ്ടും നിലച്ചു
കിടപ്പ് രോഗികളേയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരേയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകിയിരുന്ന പ്രതിമാസ ധനസഹായ പദ്ധതി ആശ്വാസ കിരണം വീണ്ടും നിലച്ചു. ഇതോടെ രോഗിയെ തനിച്ചാക്കി കൂലിപ്പണിക്ക് പോലും പോകാനാവാത്ത പലരും പ്രതിസന്ധിയിലായി.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്നവർക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകിവരുന്ന 600 രൂപ വലിയ ആശ്വാസമായിരുന്നു. അതുപോലും കൃത്യമായി നൽകാൻ കഴിയാത്ത സർക്കാർ ഈ പാവങ്ങളോട് ചെയ്യുന്നത് കൊടുംക്രൂരത ആണെന്ന് രോഗികളെ പരിചരിക്കുന്നവർ പറയുന്നു. ആറ് മാസത്തിലേറെയായി ആശ്വാസ കിരണം പദ്ധതി നിലച്ചിട്ട്.
Comments