സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി യുവ എഴുത്തുകാരി. കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നതായി കൊയിലാണ്ടി പൊലീസ്
കൊയിലാണ്ടി: കേസ്സി ന്നാസ്പദമായ സംഭവം നടന്നത് ഏതാണ്ട് മൂന്ന് മാസം മുമ്പാണ്. ഏപ്രിൽ മാസത്തിൽ യുവതിയുടെ പുസ്തക പ്രകാശനത്തിനായി കൊയിലാണ്ടിയിലെ ഒരു വീട്ടിൽ സിവിക് ചന്ദ്രനും പരാതിക്കാരിയുമുൾപ്പെടെ സാഹിത്യ പ്രവർത്തകരുടെ സംഘം ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി പിടിച്ച് ചുംബിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും ഇവർ നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നതായി പറയുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു.യുവതി പട്ടികജാതിക്കാരി ആയതിനാൽ ലൈഗിക അതിക്രമണത്തിന്റെ കൂടെ പട്ടികജാതിക്കെതിരെയുള്ള അതിക്രമണത്തിനുള്ള ജാമ്യമില്ലാ വകുപ്പ്കൾ കൂടി ചേർത്താണ് കേസ്സ് റജിസ്റ്റർ ചെയതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.