ANNOUNCEMENTSCRIMEKERALA
സിം കാർഡ് വെരിഫിക്കേഷൻ്റെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്
BSNL KYC വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പൊലീസ്.
നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും KYC വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വഴിയാണ് തട്ടിപ്പ്.വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന “BSNL KYC ID നമ്പർ ” പറഞ്ഞ് തരാനും ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് തട്ടിപ്പ്. സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിച്ചാർജ് ചെയ്യാനും നിർദ്ദേശിക്കും.
സാധാരണ ആർക്കും സംശയം തോന്നാത്ത തട്ടിപ്പാണ്. റീച്ചാർജ് തുകയോടൊപ്പം നഷ്ടപ്പെടുക പതിനായിരങ്ങൾ ആയിരിക്കും. ആപ്പ് പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തും.
ഇത്തരക്കാർക്കെതിരെ യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകരുത്.തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപ്പെടണമെന്ന് പൊലിസ് നിർദ്ദേശിച്ചു. കേരള പൊലീസ് വെബ് സൈറ്റിലും ഇതു സംബന്ധിച്ച് മുന്ന്റിയിപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Comments