KOYILANDILOCAL NEWS

സിബീഷ് പെരുവട്ടൂർ അനുസ്മരണവും ചിത്രരചനാ വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻ്റ് കോളജ് പൂർവ്വ വിദ്യാർത്ഥികളുടെ കലാ -സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ്മ’യുടെ ആഭിമുഖ്യത്തിൽ സിബീഷ് പെരുവട്ടൂർ അനുസ്മരണവും ജില്ലാതല ചിത്രരചനാ വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. കഥാകൃത്ത് അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു. നിധീഷ് കാർത്തിക്ക് അധ്യക്ഷത വഹിച്ചു. അഡ്വ: സി ലാൽ കിഷോർ അനുസ്മരണ പ്രഭാഷണം നടത്തി. വി പി സജീവൻ, വി വി പ്രകാശ്, എൻ കെ സുരേഷ്, അനിൽതായ നാടത്ത്, സി വി രാജേഷ്, ഒ ഷാജി, സി എം അജീഷ്, കെ എസ് സരിത, ടി ജിജീഷ്, എന്നിവർ സംസാരിച്ചു. എ ടി വിനീഷ് സ്വാഗതവും ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button