Uncategorized

സില്‍വര്‍ലൈന് അനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാർ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈനിൽ  വീണ്ടും കേന്ദ്രാനുമതി തേടി.  ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് സർക്കാർ കത്തെഴുതിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എഴുതിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞ് തുടർനടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ നീക്കം.  ഡിപിആര്‍ സമര്‍പ്പിച്ച രണ്ട് വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കത്തിലെ ആവശ്യം.

ഡിപിആറിന് അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച പോസിറ്റീവായിരുന്നുവെന്ന് പിണറായി പറഞ്ഞെങ്കിലും കേന്ദ്രം അനുകൂല നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കല്ലിടല്‍ നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കല്ലിടലിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടികളും താത്കാലികമായി മരവിച്ചുകിടക്കുകയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button