LOCAL NEWS

സിവിൽ സർവീസിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം – പി.എം നിയാസ്

കൊയിലാണ്ടി സിവിൽ സർവീസിലെ കരാർ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് പറഞ്ഞു. മൂന്ന് ലക്ഷത്തോളം പേരെയാണ് സർക്കാർ വിവിധ വകുപ്പുകളിലായി അനധികൃതമായി നിയമിച്ചത്. അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ് എം അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്ര. മെമ്പർ എം .ടി മധു മുഖ്യ പ്രഭാഷണം നടത്തി. യത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്ര. മെമ്പർ ബിനു കോറോത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ദിനേശൻ, സി.കെ പ്രകാശൻ, വി.പ്രതീഷ്, മുരളികന്മന, വി.പി രജീഷ് കുമാർ, എം. ഷാജീവ് കുമാർ, പ്രദീപ് സായി വേൽ, വി.കെ സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button