CALICUTDISTRICT NEWS

പയ്യോളി നഗരസഭാ ആരോഗ്യ വിഭാഗം വിവിധ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി

പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഒരു ചായക്കടയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു ഹോട്ടലും അടച്ചുപൂട്ടുന്നതിന് നിർദ്ദേശം നൽകി. ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യങ്ങൾ ശരിയായ വിധം സംസ്കരിക്കാത്തതുൾപ്പെടെ കണ്ടെത്തിയ വിവിധ ന്യൂനതകൾ പരിഹരിക്കുന്നതിനായി ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആകെ 12 സ്ഥാപനങ്ങൾ പരിശോധിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രകാശൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. സാനിറ്റേഷൻ വർക്കർ ബാബു, ഡ്രൈവർ നാസിഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button