LOCAL NEWS

സി. അച്ചുത മേനോന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ അനുസ്മരണ സമ്മേളനം

കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായ സി. അച്ചുത മേനോനെന്നും, വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നുവെന്നും സി പി ഐ ദേശീയ കൗൺസിലംഗം സത്യൻ മൊകേരി പറഞ്ഞു. സി. അച്ചുത മേനോന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇദ്ദഹം. ഇ.കെ. അജിത്ത് അധ്യക്ഷതവഹിച്ചു. സി.പി ഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, അസി.സിക ട്ടറിമാരായ അഡ്വ.പി. ഗവാസ്, പി.കെ. നാസർ, ജില്ലാ എക്സി. അംഗം പി.സുരേഷ് ബാബു, പി.ബാലഗോപാൽ, അഡ്വ.. എസ്. സുനിൽ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button