LOCAL NEWS
സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു
കൊയിലാണ്ടി: കോഴിക്കോട് വെച്ച് നടക്കാൻ പോവുന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. നവകേരളവും തൊഴിലാളി വർഗവും എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 2 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കിയാണ് നവകേരള സൃഷ്ടി നടന്നതെന്ന് മന്ത്രി പറഞ്ഞു. കൊയിലാണ്ടിയിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഉന്നത വിജയികളെ പുരസ്കാരം സമർപ്പിച്ച് ആദരിച്ചു.
സ്വാഗത സംഘം ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. കെ.ദാസൻ, നഗരസഭ അധ്യക്ഷ കെ.പി.സുധ, ഏരിയാ സെക്രട്ടറി സി.അശ്വനീദേവ്, പ്രസിഡൻ്റ് എൻ.കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂൾ യുവജനോത്സവ വിജയികളും തൊഴിലാളികളും അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി.
Comments