LOCAL NEWS

സി യു സി കളിൽ ‘ഹരിത ഹസ്തം, പരിപാടി സംഘടിപ്പിച്ചു

മേപ്പയ്യൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി യു സികളിൽ നടത്തുന്ന ഹരിതഹസ്തം പരിപാടിയുടെ മേപ്പയൂർ മണ്ഡലം തല ഉദ്ഘാടനം ടൗണിലെ കോറോത്ത് മുക്ക് റോഡിനു സമീപം ഫലവൃക്ഷത്തൈ നട്ട് കൊണ്ട് നിർവഹിച്ചു. യുവകവിയും സാഹിത്യകാരനുമായ എം പി അനസ്സ് ഉദ്ഘാടനം ചെയ്തു. കെ പി വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു.

ഡി സി സി ജനറൽ സെക്രട്ടറി പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. കെ പി രാമചന്ദ്രൻ, ഷബീർ ജന്നത്ത്, സി എം ബാബു, കെ കെ സീതി, സി പി സുഹനാദ്, കെ റിഞ്ചു രാജ്, അശ്വിൻ വട്ടക്കണ്ടി, പെരുമ്പട്ടാട് അശോകൻ, സി നാരായണൻ പി എൻ നാരായണൻ, കെ കെ ചന്തു എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button