LATEST
സീ ടിവി ചാനല്‍ അവതാരകൻ അറസ്റ്റിൽ
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തെറ്റായി പ്രചരിപ്പിച്ചതിന് സീ ടിവി ചാനല്‍ അവതാരകൻ അറസ്റ്റിൽ. സീ ഹിന്ദുസ്ഥാന്‍ ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണമാണ് രോഹിത് തെറ്റായി വ്യാഖ്യാനിച്ചിരുന്നത്. ആക്രമണം നടത്തിയത് കുട്ടികളാണെന്നും അത് വിട്ടുകളയാമെന്നുമുള്ള രാഹുലിന്റെ വാക്കുകള്‍ ഉദയ്പുര്‍ സംഭവവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരുന്നത്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.


Comments