സുവർണ്ണ ജൂബിലി സമാപിച്ചു
കൊയിലാണ്ടി: മേലൂര്‍ കെ.എം.എസ് ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലി സമാപനത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ്സ് സാഹിത്യകാരന്‍ യു.എ.ഖാദര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യരെ പ്രത്യേകം കള്ളികളിലാക്കി വേര്‍തിരിക്കുന്നവരെ തിരിച്ചറിയുന്നവരായി സമൂഹം മാറണമെന്ന് അദ്ധേഹം പറഞ്ഞു. മനുഷ്യരെ ഒന്നായി കാണാനുള്ള കേരള മനസ്സ് ഇവിടുത്തെ പുസ്തകങ്ങളില്‍ നിന്നും വായനയില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.
സൗവര്‍ണ്ണം സമാപനം സംസ്ഥാന തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഖാദറെ ഉപഹാരം നല്‍കി മന്ത്രി ആദരിച്ചു. ജാതിയും മതവും വേര്‍തിരിക്കാതെ മനുഷ്യര്‍ എന്ന ഒറ്റ മനസ്സാണ് യു.എ.ഖാദറിന്റെ രചനകളിലുളളതെന്ന് മന്ത്രി പറഞ്ഞു. കെ ബിജുലാല്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായി. വര്‍ണ്ണം ജില്ലാതല ചിത്രരചനാ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂര്‍ വി.എച്ച്.എസ്സിലെ ആദിഷ് ദിനേഷിന് മന്ത്രിയും യു.എ.ഖാദറും ചേര്‍ന്ന് സ്വര്‍ണ്ണ മെഡലും, ആര്‍ട്ടിസ്റ്റ് നാരായണന്‍ നായര്‍ ട്രോഫിയും നല്‍കി. മികച്ച വിജയിയുടെ സ്ഥാപനത്തിന് എ. ബാലന്‍ അളിയമ്പുറത്ത് ട്രോഫിയും കൈമാറി. മുഴുവല്‍ വിജയികള്‍ക്കും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.ശങ്കരന്‍ മാസ്റ്റര്‍ ഗ്രോഫികള്‍ നല്‍കി. പി. വിശ്വന്‍, കെ.ദാമോദരന്‍, യു.കെ.രാഘവന്‍, പി.പ്രശാന്ത്, തുടങ്ങിയവ സംസാരിച്ചു. കെ.കെ.ദിലേഷ് സ്വാഗതവും കെ.സദാനന്ദന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാവിരുന്ന് അരങ്ങേറി. എം.നാരായണന്‍ സംവിധാനം ചെയ്ത സീനിയര്‍ സിറ്റീസണ്‍ വനിതാ വിഭാഗത്തിന്റെ ‘സ്‌നേഹഭാരം ‘ നാടകവും അരങ്ങേറി.