Uncategorized
സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിന് എതിരായ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തോട് സർക്കാർ കാണിക്കുന്ന നിഷേധ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു. സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചും ദയാബായിയെ മരണത്തിലേക്ക് തള്ളി വിടരുതെന്നുമാവശ്യപ്പെട്ടുമാണ് കരിദിനം ആചരിക്കുന്നത്. സമരപ്പന്തലിൽ കരിങ്കൊടി ഉയർത്തി.
എൻഡോസൾഫാൻ ഇരകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന സമരം ഇന്ന് ഒൻപതാം ദിനമാണ്. കഴിഞ്ഞമാസം കാസര്‍കോട് ചികിത്സകിട്ടാതെ 4 എൻഡോസൾഫാൻ ദുരിതബാധിതരാണ് മരിച്ചത്. ഈ മാസം മാത്രം രണ്ടുകുട്ടികൾ മരിച്ചു. ഈ 6 കുട്ടികൾ മരിച്ചത് വിദഗ്ധ ചികിത്സ കിട്ടാതെ ആണെന്ന് വ്യാപക പരാതി ഉണ്ട്.
Comments