സെക്രട്ടറിയേറ്റിൽ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം തീപിടിത്തം
സെക്രട്ടറിയേറ്റ് നോർത്ത് സാന്‍വിച്ച് ബ്ലോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ല എന്ന് പോലീസ് അറിയിച്ചു.
തീ ശ്രദ്ധയില്‍പ്പെട്ട പ്യൂണ്‍ സുരക്ഷാജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്കല്‍ചൂളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. 8.15-ഓയെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു. വന്‍ സുരക്ഷയാണ് സെക്രട്ടേറിയറ്റിനു മുന്നിലൊരുക്കിയത്. തീ പൂര്‍ണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്.