LOCAL NEWS
സേവാഭാരതി തല ചായ്ക്കാനൊരിടം പദ്ധതി മാധവി അമ്മക്കും മകൾക്കും വീടായി
കൊയിലാണ്ടി: തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സേവാഭാരതി പണി പൂർത്തികരിച്ചു നൽകിയ വീട് ജനുവരി 14 ന് കുറുവങ്ങാട് കാക്രാട്ടു കുന്ന് ഊരാളിക്കണ്ടി മീത്തൽ മാധവി അമ്മയ്ക്കും മകൾ ഷനിലയ്ക്കും സമർപ്പിക്കും. താമസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്ന മാധവി അമ്മയുടെയും മകളുടെയും ദുരിതാവസ്ഥ പത്ര വാർത്തയായി വന്നിരുന്നു. ഇതെ തുടർന്നാണ് കൊയിലാണ്ടി സേവാഭാരതി വീട് നിർമ്മാണം പൂർത്തിയാക്കിയത്.14 ന് രാവിലെ 10 മണിക്ക് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി വീടിന്റെ താക്കോൽ ദാനം നിർവഹിക്കും. വി.എം. മോഹനൻ അധ്യക്ഷത വഹിക്കും.
കൊയിലാണ്ടിയിൽ സേവാഭാരതി നിർമ്മിച്ചു നൽകിയ മൂന്നാമത്തെ വിടാണിത്. നേരത്തെ ചെറിയമങ്ങാട് തോട്ടു മുഖത്ത് വിനോദിനി മകൾ പ്രിയങ്ക, മേലൂർ തൈക്കണ്ടി താഴ കല്യാണി അമ്മ എന്നിവർക്കും വീട് നിർമ്മിച്ച് നൽകിയിരുന്നു.
Comments