KOYILANDILOCAL NEWS
സേവാഭാരതി സ്വാന്തന കേന്ദ്രം കെട്ടിടഫണ്ട് ഏറ്റുവാങ്ങി
സേവാഭാരതി കൊയിലാണ്ടിക്ക് സ്റ്റീൽ ഇന്ത്യ എം ഡിയായ കെ എം രാജീവൻ സൗജന്യമായി നൽകിയ (നാഷണൽ ഹൈവേയോട് ചേർന്നുള്ള) സ്ഥലത്തിൻ്റെ സമർപ്പണവും സേവാഭാരതി സാന്ത്വന കേന്ദ്രത്തിൻ്റെ കെട്ടിട നിർമാണത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിൻ്റെ ഉദ്ഘാടനവും സംപൂജ്യചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു.
സ്റ്റീൽ ഇന്ത്യ എം.ഡി കെ എം രാജീവൻ, കെ പി അരവിന്ദാക്ഷൻ, ശശി കമ്മട്ടേരി, വി കെ ജയൻ, മധുസൂദനൻ ഭരതാജ്ഞലി, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു.
ധനസമാഹരണത്തിന്റെ ആദ്യ സംഭാവന പുക്കാട് കെ പി അരവിന്ദാക്ഷൻ ആഞ്ജലിനയിൽ നിന്നും സ്വാമിജി ഏറ്റുവാങ്ങി. സേവാഭാരതി കോഴിക്കോട് ജില്ലാ സിക്രട്ടറി വി എം മോഹനൻ അദ്ധ്യക്ഷം വഹിച്ചു. കെ എം രജി സ്വാഗതവും മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.
Comments