KERALA
ശാസ്ത്രീയ പഠനം നടത്തി മാത്രമേ കടല്‍ഭിത്തി നിര്‍മ്മിക്കാനാകൂ എന്ന് കെ.കൃഷ്ണന്‍ കുട്ടി
ശാസ്ത്രീയ പഠനം നടത്തി മാത്രമേ കടല്‍ഭിത്തി നിര്‍മ്മിക്കാനാകൂ എന്ന് കെ.കൃഷ്ണന്‍ കുട്ടി
ശാസ്ത്രീയ പഠനം നടത്തി മാത്രമേ കടല്‍ഭിത്തി നിര്‍മ്മിക്കാനാകൂ
എന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. തല്‍ക്കാലം ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി
എന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. തല്‍ക്കാലം ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി
കടല്‍ക്ഷോഭം തടയാന്‍ ജിയോ ബാഗുകളും പാറ ലഭ്യമാകുന്നിടത്ത് പാറയും കൊണ്ട് താല്കാലിക ഭിത്തി പണിയുമെന്ന് ജല മന്ത്രി പറഞ്ഞു. സാമ്ബത്തിക ചിലവ് തിട്ടപ്പെടുത്തിയതിന് ശേഷം സ്ഥിരമായ കടല്‍ഭിത്തി പണിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
തിരുവനന്തപുരം വലിയതുറ എറണാകുളം ജില്ലയിലെ ചെല്ലാനം ആലപ്പുഴ എന്നിവിടങ്ങളില്‍ അടിയന്തിരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കും എന്ന് ആര്‍ച്ച് ബിഷപ്പുമായി നടന്ന ചര്‍ച്ചക്ക് ശേഷം മന്ത്രി പറഞ്ഞു.
തീരവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ ഇടപെടല്‍ നടത്തുമെന്നാണ് പ്രത്യാശയെന്ന് ആര്‍ച്ച് ബിഷപ്പ് സൂസേപാക്യവും ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളൊട് പ്രതികരിച്ചു.
കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിലെ പള്ളി വികാരികളും ബിഷപ്പ്‌സ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments