KOYILANDILOCAL NEWS
സൈരി ഗ്രന്ഥശാല തിരുവങ്ങൂരിന്റെ നേതൃത്വത്തിൽ യുവത രൂപീകരണവും വിമുക്തി പ്രഭാഷണവും നടത്തി
സൈരി ഗ്രന്ഥശാല, തിരുവങ്ങൂരിന്റെ നേതൃത്വത്തിൽ യുവത രൂപീകരണവും വിമുക്തി പ്രഭാഷണവും നടത്തി. യുവത രൂപീകരണം ജില്ലാ ലൈബ്രറി കൌൺസിൽ അംഗം ശ്രീ. മനോജ് അത്തോളി നിർവഹിച്ചു. അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന വിഷയം സാഹിത്യകാരൻ ശ്രീ ബാലു പൂക്കാട് അവതരിപ്പിച്ചു. പി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ഷൈരാജ് സ്വാഗതവും എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Comments