KOYILANDILOCAL NEWS
സ്‌കൂട്ടറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാളൂര്‍ തച്ചൂര്‍ താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകന്‍ അഫ് ലഹ് (26) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. അഫ് ലഹ് സഞ്ചരിച്ച സ്‌കൂട്ടറിനെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. പരിക്കേറ്റ അഫ് ലഹിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
എസ് വൈ എസ് നരിക്കുനി സോണ്‍ സാന്ത്വനം എമര്‍ജന്‍സി വോളന്റിയര്‍ ടീം അംഗവും പുല്ലാളൂര്‍ സര്‍ക്കിള്‍ ഒലിവ് ടീം കണ്‍വീനറുമായിരുന്നു.
മാതാവ് സുബൈദ. ഭാര്യ നജ ഫാത്തിമ, സഹോദരങ്ങള്‍ അര്‍ഷിന, നാഫിഹ്.
Comments