CALICUTDISTRICT NEWS
സ്‌കൂട്ടറിൽ പുതുച്ചേരി മദ്യം കടത്തിക്കൊണ്ടു വന്നയാൾ പിടിയിൽ
കൊയിലാണ്ടി: കേരളത്തിൽ വില്പനാനുമതിയില്ലാത്ത 38 ലിറ്റർ പുതുച്ചേരി മദ്യം സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന അത്തോളി സ്വദേശി ജിനേഷിനെ (39) അറസ്റ്റ് ചെയ്തു. കൊയിലാണ്ടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജി ബിനുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ ഇരിങ്ങൽ ഓയിൽ മിൽ ജംഗ്ഷന് സമീപത്ത് വച്ചാണ് അറസ്റ്റു ചെയ്തത്.
മദ്യം കടത്താനുപയോഗിച്ച കെ എല്‍ 76 5143 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എം സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി ആർ രാകേഷ്ബാബു, കെ ആർ സോനേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments