Uncategorized

സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും  ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിർദേശം

തിരുവനന്തപുരം :സ്കൂളുകളിൽ ലിംഗഭേദമില്ലാതെ എല്ലാ കുട്ടികളെയും  ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിർദേശം. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിലാണ് നിർദേശമുള്ളത്. എസ് സി ഇ ആർ ടി തയ്യാർ ആക്കിയ കരട് റിപ്പോർട്ടിലാണ് നിർദേശം.

ആൺ പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജന്‍റർ യൂണിഫോം  എന്നിവയ്ക്ക്പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പ്പാക്കാൻ പുതിയ നിർദേശം. ലിംഗ നീതിക്കായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദേശം.

കരട് റിപ്പോർട്ടിന്മേൽ പാഠ്യ പദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന ആദ്യ യോഗത്തിൽ കരടു ചർച്ചയായി. ചില അംഗങ്ങൾ ഇത് വിവാദം ആകാൻ ഇടയുണ്ടെന്നു അഭിപ്രായപെട്ടു. പൊതു വിദ്യാഭ്യാസ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമിതിയിൽ ഉള്ളത്. സമിതി കരട് റിപ്പോർട്ടിന്മേൽ ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകും.

ADD-OUT

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button