MAIN HEADLINES
സ്കൂളുകൾ തുറക്കുന്നത് പരിഗണനയിൽ – മന്ത്രി
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് ആലോചിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. വിദ്യാലയങ്ങൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവെച്ചിട്ടുള്ളത്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടും വകുപ്പിൻ്റെ പ്രൊജക്ട് റിപ്പോർട്ടും മുഖ്യമന്ത്രിക്ക് കൈമാറും. രണ്ട് റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് സാഹചര്യങ്ങൾ വിലയിരുത്തും. ഇതിൻ്റെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
Comments