KERALAUncategorized
സ്‌കൂള്‍ വിദ്യാര്‍ഥിനി ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തില്‍ ബസിന്റെ ഫിറ്റ്‌നസും ഡ്രൈവർമാരുടെ ലൈസന്‍സും റദ്ദാക്കി
റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസന്‍സും മോട്ടോർ വകുപ്പ് റദ്ദാക്കി. ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
അപകടസ്ഥലവും വാഹനങ്ങളും തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എംപി അബ്ദുള്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. കൃത്യമായ ഫിറ്റ്‌നസ് പോലും ഇല്ലാതെയാണ് ബസ് ഓടിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യും.

സ്‌കൂള്‍ ബസില്‍നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് താനൂര്‍ നന്നമ്പ്ര എസ്എ ന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനി പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ചത്.
Comments