LOCAL NEWS

സ്കൂൾ ഉച്ച ഭക്ഷണ തുക വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു


കൊയിലാണ്ടി : സ്കൂൾ ഉച്ച ഭക്ഷണ തുക വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഗണേശൻ കക്കഞ്ചേരി അധ്യക്ഷനായി. സബ് ജില്ല സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ , ട്രഷറർ വി. അരവിന്ദൻ , രഞ്ജിത്ത് ലാൽ , പി.കെ.ഷാജി ,ജില്ലാ എക്സി. അംഗം പി.കെ.രാജൻ , സംസ്ഥാന സമിതി അംഗം കെ.ഷാജിമ, ജില്ല സെകട്ടറി ആർ.എം രാജൻ, ജില്ലാ എക്സി. അംഗം ഡി.കെ ബിജു, അനുരാജ് , എം.നൗഫൽ, പി.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
ഗണേശൻ കക്കഞ്ചേരി (പ്രസിഡന്റ് ) , കെ.എം.ലൈല, രഞ്ജിത്ത്ലാൽ , കെ.സുരേഷ് (വൈസ്.പ്രസിഡന്റുമാർ), സി. ഉണ്ണികൃഷ്ണൻ (സെക്രട്ടറി) ,പി.കെ ഷാജി, പി. പവിന, പി.ടി.കെ. രാജേഷ് ( ജോ.സെക്രട്ടറിമാർ ) എൻ.കെ.രാജഗോപാലൻ ( (ടഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button