സ്കൂൾ യോഗ ആൻഡ് ചങ്ക് ഫുഡ് പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം സെൻറ് ആൻറണീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ
വടകര: വ്യായാമമില്ലാതെയും ജങ്ക് ഫുഡ് കഴിച്ചും ജീവിക്കുന്ന നമ്മുടെ പുതുതലമുറയെ വ്യായാമത്തിന്റെ പ്രാധാന്യത്തെയും യഥാർത്ഥ ഭക്ഷണത്തെയും കുറിച്ച് ബോധവാന്മാരാക്കാൻ നാച്ചുറോപ്പതി ആൻഡ് യോഗ ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന സ്കൂൾ യോഗ ആൻഡ് ചങ്ക് ഫുഡ് പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം സെൻറ് ആൻറണീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് പ്രൊഫ. കടത്തനാട് നാരായണൻ നിർവഹിച്ചു. ക്രീഡ ഫിറ്റ്നസ് സെൻററുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകാനും ചങ്ക് ഫുഡിനെ (പ്രിയ ഭക്ഷണം) കുറിച്ച് ബോധവൽക്കരിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ഇത്. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ഉസ്താദ് വൈദ്യർ ഹംസ മടിക്കൈ ചങ്ക് ഫുഡ് പ്രഭാഷണം നടത്തി. ക്രീഡ ഫിറ്റ്നസ് സെന്ററിലെ യോഗ പരിശീലക സി ആർ സുമ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. എ എം രമേശ്, മിനി പി എസ് നായർ, പറമ്പത്ത് രവീന്ദ്രൻ, സെഡ് എ സൽമാൻ, സിസ്റ്റർ മരിയ ബെല്ല, എംഎ അന്നപൂർണ്ണ, പടന്നയിൽ അരവിന്ദാക്ഷൻ, കെ ഗായത്രി, വി വി മജീദ്, സപ്ന നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.