CALICUTDISTRICT NEWS
സ്കൂൾ വാഹനങ്ങൾ നിർബന്ധമായും കുട്ടികളുടെ പേരുവിവരങ്ങളും ഫോൺനമ്പറുമടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദേശം
സ്കൂൾ വാഹനങ്ങൾ നിർബന്ധമായും കുട്ടികളുടെ പേരുവിവരങ്ങളും ഫോൺനമ്പറുമടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദേശം. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കായി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കുട്ടികളുമായി പോവുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ചാണ് പ്രധാനമായും നിർദേശങ്ങൾ നൽകിയത്. അപരിചിതരോട് കുട്ടികൾ ഫോണിലോ നേരിട്ടോ ഇടപെടുന്നുണ്ടോയെന്ന കാര്യം ശ്രദ്ധിക്കണം.
ഏതെങ്കിലും കേസിൽ ഉൾപ്പെട്ടവരെ സ്കൂൾവാഹനങ്ങൾ ഓടിക്കാൻ അനുവദിക്കില്ല, പുറത്തുനിന്നുള്ളവർ വാഹനങ്ങളിൽ ലഹരിപദാർഥങ്ങൾ കൊണ്ടുവെക്കാതിരിക്കാൻ ശ്രദ്ധപുലർത്തണം തുടങ്ങിയ നിർദേശങ്ങളും നൽകി.
Comments