KERALAMAIN HEADLINES
സ്കൂൾ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
സ്കൂൾ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിയിരുന്നത്. ഗ്രേസ് മാർക്ക് നൽകുന്നതിലെ അസമത്വം പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും അനുവദിക്കുക.
നാഷണൽ സർവീസ് സ്കീം വിഎച്ച്എസ്ഇ വിഭാഗം സംഘടിപ്പിച്ച മഹിതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ- കായിക രംഗങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അധിക മാർക്ക് നൽകയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് നിർത്തിവയ്ക്കുകയായിരുന്നു.
Comments