കോഴിക്കോട്:സ്‌ത്രീകളോട് അശ്ലീലമായി സംസാരിക്കുകയും മോശമായി ആംഗ്യം കാണിക്കുകയും ശല്യമുണ്ടാക്കുകയും ചെയ്‌ത 32 പേർക്കെതിരെ കേസെടുത്തു.
വനിതാ പൊലീസുകാരെ മഫ്തിയിൽ നിയോഗിച്ചാണ് ഓപ്പറേഷൻ റോമിയോ എന്ന പേരിൽ നിരീക്ഷണം നടത്തിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയവർക്കെതിരെയാണ് കേസ്.
പല സ്ഥലങ്ങളിലും പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾപോലും ഇത്തരത്തിൽ പെരുമാറി.
ചെറിയ പ്രായത്തിലുള്ളതുൾപ്പെടെ 20 ആളുകളെ കർശനമായി താക്കീതുനൽകി. ഓണാഘോഷ പരിപാടികൾക്കിടെ സ്ത്രീകൾക്കെതിരെ അക്രമം നടത്തുന്നവർക്കെതിരെ നടപടികൾ ശക്തിപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ അക്ബർ അറിയിച്ചു.
Comments