സ്ഥലമാറ്റത്തിനു പിന്നാലെ പ്രതിഷേധ പോസ്റ്ററുമായി കലക്‌ടർ രേണുരാജ്
സ്ഥലം മാറ്റത്തിനു പിന്നാലെ പ്രതിഷേധ പോസ്റ്ററുമായി കലക്‌ടർ രേണുരാജ്. നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്, എന്നാൽ നീ വെറും പെണ്ണാണെന്ന് പറയുന്നിടത്താണ് പ്രതിഷേധം എന്നാണ് വനിത ദിനത്തോടനുബന്ധിച്ച് കലർക്‌ടർ ഫെയ്സ് ബുക്കിൽ പോസ്റ്റുചെയ്തത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് കലക്‌ടറുടെ പോസ്റ്റ്. ഇന്നലെ ഉച്ചയോടെയാണ് രേണുരാജിന് അപ്രതീക്ഷിത സ്ഥലം മാറ്റമായത്. ഇതിന്‍റെ പ്രതിഷേധ സൂചകമായാണ് പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് തീപിടിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിനു പിന്നാലെയായിരുന്നു രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. എറണാകുളം ജില്ലയിലെ പുതിയ കലക്‌ടറായി എൻ എസ് കെ ഉമേഷിനെ നിയമിക്കുകയും ചെയ്തു. കലക്‌ടറെ മാറ്റിയതിൽ ജീവനക്കാർ അടക്കം പ്രതിഷേധം ഉയർത്തിയിരുന്നു.
അതേസമയം എറണാകുളം ജില്ലാപുതിയ കളക്ടറായി എൻ എസ് കെ ഉമേഷ് ഉടൻ ചുമതലയേറ്റു. ചുമതല കൈമാറാൻ രേണു രാജ് ഇല്ല. യാത്ര അയപ്പിന് നിൽക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു. ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്.