Uncategorized
സ്‌നേഹിൽകുമാർ സിംഗ് വ്യാഴാഴ്ച ജില്ലാ കലക്ടറായി ചുമതലയേൽക്കും
കോഴിക്കോട് ജില്ലാ കലക്ടറായി നിയമിതനായ സ്‌നേഹിൽകുമാർ സിംഗ് ഒക്‌ടോബർ 19 വ്യാഴാഴ്ച രാവിലെ 10.15ന് ചുമതലയേൽക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ ഐടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മീഷണർ, ഫോർട്ട് കൊച്ചി സബ് കലക്ടർ, കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ എന്നീ ചുമതലകൾ വഹിച്ചു.
2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. റൂർഖീ ഐഐടിയിൽനിന്ന് സിവിൽ എൻജിനീയറിഗ് ബിടെക് ബിരുദവും ന്യൂദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയാണ്.
Comments