സ്നേഹ സംഗമം
ചെങ്ങോട്ടുകാവ് : ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ഗ്രാമപഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കിടപ്പിലായ രോഗികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി സ്നേഹസംഗമം സംഘടിപ്പിച്ചു.രണ്ടു ദിവസമായി നടന്ന സ്നേഹസംഗമം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.വിവിധ പരിപാടികളിലായി കെ.മുരളീധരന് എം.പി, കെ.ദാസന് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന് ,ഡോ. മെഹ്റൂഫ് രാജ്, അമല്‍ .പി .ജെയിംസ്, അബ്ദുള്ള മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.ഗീതാനന്ദന് ,ടി.വി.സാദിഖ്, വി.കെ.ശശിധരന്, ആശ്വാസം ഭാരവാഹികളായ ടി.വി.അബ്ദുള്‍ ഖാദര്‍, ഇ.കെ.ശ്രീനിവാസന് ,ഇ.കെ.ഗോവിന്ദന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്നേഹസംഗമത്തില്‍ ഒട്ടേറെ കലാകാരന്മാര് അവരുടെ കലാപരിപാടികളിലൂടെ അതിഥികളായെത്തിയ രോഗികള്‍ക്ക് ആനന്ദംപകര്‍ന്നു. കാപ്പാട് കടപ്പുറത്തേക്ക് വിനോദയാത്ര നടത്തുകയും അവിടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ ഭാഗമാകി പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുമായി രോഗീപരിചരണത്തില്‍ പ്രായോഗിക പരിശീലന ക്ലാസ് നടത്തി.