KOYILANDILOCAL NEWS
സ്മാർട്ട് ക്ലാസ് റൂമുകൾക്ക് കമ്പ്യൂട്ടർ
കൊയിലാണ്ടി: സ്മാർട്ട് ക്ലാസ് റൂമുകൾക്കുള്ള കമ്പ്യൂട്ടർ വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവനന്ദൻ, ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം പി മൊയ്തീൻകോയ, ചൈത്രാവിജയൻ, കെ അഭിനീഷ് സംസാരിച്ചു. ബി ഡി ഒ മനോജ്കുമാർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം രജില കെ എം നന്ദിയും പറഞ്ഞു.
കണ്ണങ്കടവ് എൽ പി സ്കൂൾ ചേമഞ്ചേരി ,ആന്തട്ട യൂ പി സ്കൂൾ ചെങ്ങോട്കാവ്, പുറക്കൽ പാറക്കാട് എൽ പി സ്കൂൾ മൂടാടി, ജി എൽ പി സ്കൂൾ അത്തോളി എന്നീ സ്കൂളുകൾക്കാണ് കംപ്ലൂട്ടർ നൽകിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുൾപ്പെടുത്തിയാണ് കമ്പ്യൂട്ടർ വിതരണം .
Comments