KERALA
സ്മാർട്ട് റേഷൻ കാർഡ് നിർബന്ധമല്ല
കൊയിലാണ്ടി: റേഷൻ കാർഡ് ഉപയോഗത്തിന് സ്മാർട്ട് കാർഡ് നിർബന്ധമില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പൊതുവിതരണ വകുപ്പ് പുറത്തിറക്കുന്ന ‘സ്മാർട്ട് റേഷൻ കാർഡ്’ നിർബന്ധമാണെന്ന് കാർഡ് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് അമിത വില ഈടാക്കി ചില കേന്ദ്രങ്ങൾ ‘സ്മാർട്ട് റേഷൻ കാർഡ്’ പ്രിൻ്റ് ചെയ്ത് നല്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. എ.ടി.എം.രൂപത്തിലുള്ള കാർഡ് നിർബന്ധമായി എടുക്കണമെന്ന ഉത്തരവ് പൊതുവിതരണ വകുപ്പ് ഇതുവരെ നൽകിയിട്ടില്ല
.പുസ്തക രൂപത്തിലുള്ള കാർഡ് തുടർന്നും ഉപയോഗിക്കാം. സപ്ലൈ ഓഫീസിൽ വരാതെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ വകുപ്പിൻ്റെ വെബ്സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ കാർഡ് ഉടമകൾക്ക് കാർഡ് പ്രിൻ്റ് ചെയ്ത് ഉപയോഗിക്കാം. സർക്കാറിലേക്ക് അടക്കേണ്ട സേവന ചാർജ് ഒഴിവാക്കിയതായും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
Comments