സ്വകാര്യ ആശുപത്രികളില്‍ ഐഎംഎ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളൊരുക്കുന്നു
സ്വകാര്യ ആശുപത്രികളില്‍ ഐഎംഎ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളൊരുക്കുന്നു . ആരോഗ്യ പ്രവര്‍ത്തകര്‍ക്കതിരെയുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഐ എം എ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളൊരുക്കുന്നത്. പരാതി പരിഹാര സെല്ലില്‍ ഡോക്ടര്‍മാരും മാനേജ്മന്റ് പ്രതിനിധിയുമായിരിക്കും ഉണ്ടാവുക. ആദ്യഘട്ടത്തില്‍ കോഴിക്കോട് ആയിരിക്കും പദ്ധതി നടപ്പാക്കുക. പിന്നീട് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കും.
ഐഎംഎ യുടെ വിലയിരുത്തല്‍ പ്രകാരം രോഗികളുടേയും ബന്ധുക്കളുടേയും പരാതി കേള്‍ക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ സംവിധാനമില്ലാത്തതു കാരണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള അതിക്രമണം കൂടി വരുന്ന സാഹചര്യമാണെന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌ന പരിഹാരത്തിനായി സമിതികള്‍ ഒരുങ്ങുന്നത്. പരാതി പരിഹാര സെല്ലിന് പിന്നില്‍ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക എന്നൊരു ലക്ഷ്യവും ഐഎംഎയ്ക്കുണ്ട്.
ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐഎംഎയുടെ കോഴിക്കോട് ഘടകത്തിന് കീഴിലുള്ള ആശുപത്രിയിലാണ് സെല്ലുകള്‍ തുടങ്ങുന്നത്. സമിതിയില്‍ ഡോക്ടര്‍മാര്‍, ആശുപത്രി പിആര്‍ഒ, സൂപ്രണ്ട്, മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവരായിരിക്കും ഉള്‍പ്പെടുന്നത്.
ആശുപത്രികളില്‍ സമിതിയുടെ ചുമതലക്കാര്‍ ആരൊക്കെയാണെന്ന കാര്യം വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കും. അതേ സമയം സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നിയാല്‍ നേരിട്ട് ഐഎംഎയെ സമീപിക്കാവുന്നതാണ്.