KOYILANDILOCAL NEWS

സ്വകാര്യ ലാബിൽ തീപിടുത്തം രണ്ട് ജീവനക്കാരികൾക്ക് പൊള്ളലേറ്റു


കൊയിലാണ്ടി: സ്വകാര്യ ലാബിലെ പരിശോധനക്കിടെ സ്പിരിറ്റ് ദേഹത്ത് മറിഞ്ഞ് തീ പിടിച്ച് പരിക്കേറ്റ ലാബ് ടെക്‌നീഷ്യന്‍മാരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക്‌സ്റ്റേഷന് സമീപം. കാരുണ്യ ലാബിലെ ജീവനക്കാരികളായ ആതിര – പുറക്കാട്, നാഷിദ-കാട്ടിലപ്പീടിക തുടങ്ങിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട്മണി യോടെയാണ് സംഭവം.
കഫം ടെസ്റ്റ് ചെയ്യാന്‍ വേണ്ടി സ്പിരിറ്റ് ഹീറ്റ് ചെയ്യുമ്പോള്‍ സ്പിരിറ്റ് ദേഹത്ത് മറഞ്ഞ് തീ പിടിക്കുകയായിരുന്നു. ഉടനെ തന്നെ കോഴിക്കോട് സ്വകാര്യഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊയിലാണ്ടി ഫയർഫോഴ്‌സ് സ്ഥലത്തെത്തി. സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ പി.കെ.ബാബു, റിജുകുമാര്‍, പ്രശാന്ത്, ജിതേഷ്, വിജേഷ് ബാലന്‍, സത്യന്‍തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button