DISTRICT NEWS
സ്വതന്ത്ര ചലച്ചിത്രമേള 12, 13 തീയതികളിൽ
കോഴിക്കോട്: സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ ഐ.ഇ.എഫ്.എഫ്.കെ (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈസ്റ്റ് ഹില്ലിലെ ആർട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയറ്ററാണ് വേദി.
ദേശീയ-അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്. സുദേവന്റെ ചിയേഴ്സ് ആണ് ഉദ്ഘാടനചിത്രം. ജെ. ഗീതയുടെ റൺ കല്യാണിയാണ് സമാപന ചിത്രം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം. വിവരങ്ങൾക്ക്: 9895286711.
Comments