കേരളക്ഷേത്രവാദ്യ കലാ അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട്:  കേരളക്ഷേത്രവാദ്യ കലാ അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനം തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം ഹാളില്‍ നടന്നു. കാലത്ത് 9 മണിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും സംഘവും അവതരിപ്പിച്ച കേളികൊട്ടോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത് . തുടര്‍ന്നു പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കടമേരി പതാക ഉയര്‍ത്തി.ഹരികൃഷ്ണന്‍ മുണ്ടകശ്ശേരിയുടെ സോപാന സംഗീതത്തോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു . അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു .

കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു .സംസ്ഥാന ജനറല്‍ സെക്രട്ടറി കക്കാട് രാജേഷ് മാസ്റ്റര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ജില്ലാ സെക്രട്ടറി പ്രജീഷ് കാര്‍ത്തികപ്പള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീജിത്ത് മാരാമുറ്റം വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ സജീവമായി പങ്കെടുത്തു. ചര്‍ച്ചകളുടെ മറുപടിക്കു ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടന്നു. രഞ്ജിത്ത് മാരാര്‍ നന്ദി പറഞ്ഞതോടെ പ്രതിനിധി സമ്മേളനം സമാപിച്ചു. ഉച്ചഭക്ഷണത്തിനുശേഷം നടന്ന പൊതുസമ്മേളനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ആദരണീയയായ ഡോക്ടര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി വിശിഷ്ടാതിഥിയായിരുന്നു .പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ഇളയിടത്ത് വേണുഗോപാല്‍ വയോധികരായ വാദ്യകലാകാരന്‍മാരെ ആദരിച്ചു .ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ പഞ്ചായത്ത് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, പൂക്കാട് കലാലയം പ്രസിഡണ്ട് യു കെ രാഘവന്‍ മാസ്റ്റര്‍, നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം സെക്രട്ടറി എ കെ സുനില്‍കുമാര്‍ സുനില്‍കുമാര്‍, ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതി അംഗം കെ ഹരിദാസന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ് സംസ്ഥാന സമിതി അംഗം മടിക്കൈ ഉണ്ണികൃഷ്ണന്‍ ,വാസു വാര്യര്‍ പുല്‍പ്പള്ളി, അപ്പു വയനാട്, സൂരജ് പോരൂര്‍ , വിജയന്‍ നന്മണ്ട, എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് മാരാമുറ്റം നന്ദി പ്രകാശിപ്പിച്ചതോടെ സമ്മേളന നടപടികള്‍ സമാപിച്ചു.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പ്രസിഡന്റ് – കടമേരി ഉണ്ണികൃഷ്ണന്‍ , ജന:സെക്രട്ടരി പ്രജീഷ് കാര്‍ത്തികപ്പള്ളി ,വൈസ് പ്രസിഡന്റുമാര്‍ – കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ ,സാജു കൊരയങ്ങാട് , അസി: സെക്രട്ടരിമാര്‍ -രഞ്ജിത്ത് മേപ്പയ്യൂര്‍ ,കൃഷ്ണദാസ് പോലൂര്‍ ,ട്രഷറര്‍ – ശ്രീജിത്ത് മാരാമുറ്റം .

Comments

COMMENTS

error: Content is protected !!