KERALA
സ്വപ്‌ന സുരേഷിന്റെ കൊഫെപോസ റദ്ദാക്കി
നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്.സ്വപ്‌നയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്.
നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കൊഫെപോസ. ഇതുപ്രകാരം ഒരുവർഷം വരെ പ്രതികളെ അന്വേഷണ ഏജൻസികൾക്ക് കരുതൽ തടങ്കലിലാക്കാനാകും. 2020 ഒക്‌ടോബർ 10 നാണ് സ്വപ്‌നക്കെതിരെ കൊഫെപോസ ചുമത്തിയത്.
നയതന്ത്ര പാക്കേജിലൂടെ 30 കിലോ സ്വർണം കടത്തിയ കേസിൽ 2020 ജൂലൈയിലാണ് സ്വപ്‌ന അറസ്‌റ്റിലാകുന്നത്.
Comments