Uncategorized
സ്വര്‍ണം കടത്തുന്നവരെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് കസ്റ്റംസ് പ്രതിഫലം പ്രഖ്യാപിച്ചു
സ്വര്‍ണം കടത്തുന്നവരെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് കസ്റ്റംസ് പ്രതിഫലം പ്രഖ്യാപിച്ചു. വിമാനത്താവളങ്ങള്‍ വഴി അടുത്തകാലത്തായി വലിയ തോതിലുള്ള സ്വര്‍ണവേട്ട നടക്കുന്ന സാഹചര്യത്തിലാണ് പ്രതിഫലം പ്രഖ്യാപിച്ചത്. ഒരു കിലോ സ്വര്‍ണത്തെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ രസഹ്യമായി സൂക്ഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തടയുന്നതിന് വേണ്ടിയാണ് കസ്റ്റംസിന്റെ നിര്‍ണായക തീരുമാനം. രഹസ്യ വിവരം അറിയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0483 – 2712369 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം.
Comments