LOCAL NEWSVADAKARA
സ്വാതന്ത്ര്യത്തിന്റ 75ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഡിഫൻസ് സൊസൈറ്റിയുടെ ‘കാലിക്കറ്റ് സല്യൂട്ട് 2022’ ഉദ്ഘാടനം ചെയ്തു


വടകര:സ്വാതന്ത്ര്യത്തിന്റ 75ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സല്യൂട്ട് 2022 എന്ന പരിപാടിയിലൂടെ കോഴിക്കോട് ജില്ലയിലെ 75 വയസ് കഴിഞ്ഞ മുതിർന്ന സൈനികരെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വടകര കുരിക്കിലാട് 81 വയസ് കഴിഞ്ഞ കുഞ്ഞിരാമകുറുപ്പ് അവർകളുടെ വസതിയിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും പത്മശ്രീ മിനാക്ഷിയമ്മ ഗുരിക്കൾ നിർവഹിച്ചു.


പരിപാടിയിൽ ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് പ്രസിഡൻറ് മീത്തൽ അജയകുമാർ അദ്ധ്യക്ഷനായിരുന്നു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്റർ, ചോറോട് പഞ്ചായത്ത് 10-ാം വാർഡ് മെംബർ ഷിനിത, കെ എസ് ഇ എസ് എൽ വടകര ട്രഷറർ നാരയണൻ മാസ്റ്റർ, അച്ചുതൻ മാഷ് , ഹോണറി ക്യാപ്റ്റൻ ടി രാമചന്ദ്രൻ , എൻ പി പ്രദീപ്കുമാർ കുത്താളി, പ്രമോദ് അയനികാട് , ഷാജി മുത്താമ്പി എന്നിവർ സംസാരിച്ചു.
വെള്ളികുളങ്ങരയിലെ ബാലകൃഷ്ണക്കുറുപ്പ്, സുകുമാരൻ എന്നിവരെയും ആദരിച്ചു.

വരും ദിവസങ്ങളിൽ പൊതുവേദിയിൽ എത്താൻ കഴിയാത്ത 75 വയസ്സു കഴിഞ്ഞ സൈനികരെ വീട്ടിൽ പോയി ആദരിക്കുകയും ബാക്കിയുള്ളവരെ സമാപന സഭയിൽ പൊതുവേദിയിൽ വെച്ച് ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Comments