സ്വാതന്ത്ര്യാമൃതം’ എന്നപേരിൽ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു.
വടകര: ‘സ്വാതന്ത്ര്യാമൃതം’ എന്നപേരിൽ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ആർ എം ശശി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി സമീർ മികച്ച ക്യാമ്പ് അംഗങ്ങളായ ഹിബ ഷെറിൻ സഫ മർവ, നൂർ മുഹമ്മദ് ഷാമിൽ എന്നിവർക്കുള്ള സമ്മാനങ്ങൾ നൽകി. നീലിയാരത്ത് കുമാരൻ, സൂപ്പി കുഞ്ഞിക്കണ്ടി എന്നീ കർഷകരെ ചടങ്ങിൽ ആദരിച്ചു.
പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, ഹെഡ്മിസ്ട്രസ് പി പ്രസന്ന, മാനേജ്മെൻറ് കമ്മിറ്റി അംഗം എസി മൊയ്തു ഹാജി, വടയക്കണ്ടി നാരായണൻ, കെ വി ഷരീഫ, റിഫാ ദിയ, ജാസിർ അഹമ്മദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി ടെസ്ല തുടങ്ങിയവർ സംസാരിച്ചു.കൽപ്പകം (തെങ്ങിൻതൈ നടൽ), ഹർ ഘർ തിരങ്ക, സുസ്ഥിര ആരോഗ്യം, ഫ്രീഡം വാൾ, ഭരണഘടനയെ അറിയുക, സമൂഹ ഉദ്യാനം, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യ സമര ചരിത്ര സംഗമം, സമദർശൻ, സത്യമേവ ജയതേ, സ്വച്ഛത പക് വാഡ, ഗാന്ധി സ്മൃതി സംഗമം, കാർഷിക പെരുമ, സ്നേഹ സാമീപ്യം, ആരോഗ്യ ജീവിതം എന്നീ ഇനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കി.