KOYILANDILOCAL NEWS
സ്വീകരണം നല്‍കി
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് എല്‍.ഡി.എഫ് കാപ്പാട് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവങ്ങൂരില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗം ഡി.വൈ.എഫ.്‌ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ സുനില്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദന്‍, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയില്‍, എന്നിവര്‍ സംസാരിച്ചു. എം നൗഫല്‍ സ്വാഗതവും ബാബു കുളൂര്‍ അധ്യക്ഷവും വഹിച്ച ചടങ്ങില്‍ പി കെ പ്രസാദ് നന്ദി രേഖപ്പെടുത്തി.
Comments