സർക്കാർ നയം കർഷകരെ കുത്തുപാളയെടുപ്പിക്കുമെന്ന് മാ ജ്യൂഷ് മാത്യു
കഴിഞ്ഞ ഏഴ് വർഷത്തെ പിണറായി ഭരണത്തിൽ കർഷകർ കുത്തുപാളയെടുക്കേണ്ട സ്ഥിതിവിശേഷമാണെന്ന് കർഷകകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മാജൂ ഷ് മാത്യു പറഞ്ഞു. അരിക്കുളം മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം സെക്രട്ടറി പത്മനാഭൻ പുതിയേടത്ത് ആധ്യക്ഷ്യം വഹിച്ചു.
സി യു സി ബ്ലോക്ക് ചെയർമാൻ കെ പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ കല്പത്തൂർ, കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സി രാമദാസ്, കെ അഷറഫ് മാസ്റ്റർ, ഒ കെ ചന്ദ്രൻ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ശ്രീധരൻ കണ്ണമ്പത്ത്, എസ് മുരളീധരൻ , പി എം കുഞ്ഞിരാമൻ, അനസ് കാരയാട്, കെ കെ സുധർമ്മൻ എന്നിവർ സംസാരിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇ കെ ശശി സ്വാഗതവും ശശി പുളിയത്തിങ്കൽ നന്ദിയും പറഞ്ഞു. ടി ടി ശങ്കരൻ നായർ, കൊരട്ടിയിൽ സദാനന്ദൻ, സി പി സുകുമാരൻ, കോയക്കുട്ടി, എൻ പി ബാബു എന്നിവർ നേതൃത്വം നൽകി.