KERALA
സർക്കാർ സൌജന്യ കിറ്റുകൾ നിർത്തുന്നു
ലോക് ഡൌൺ കാലത്ത് ആശ്വാസമായി നൽകിയിരുന്ന സൌജന്യ കിറ്റുകൾ ഇനിയില്ല. ജനങ്ങൾക്ക് പൊതുവേ ആശ്വാസവും പ്രതീക്ഷയുമായിരുന്നു കിറ്റ്. തൊഴിൽ നഷ്ടവും വരുമാനമില്ലാതെ ആയതും അടുക്കളകൾ അറിയാതെ പോയത് സർക്കാർ കിറ്റുകളിലൂടെയാണ്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഇനിയും തുടരാനാവില്ല എന്ന നിലപാടാണ് ധനവകുപ്പിന്. ഇക്കാര്യം ഭക്ഷ്യ വകുപ്പിനെ അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.
കേരളത്തിൽ ഇതുവരെ 13 തവണ കിറ്റ് നൽകിയിട്ടുണ്ട്. 11 കോടി കിറ്റുകൾ ഇതിനായി തയാറാക്കി. മാസം 400 കോടി രൂപവരെ ചിലവ് വന്ന പദ്ധതിക്കായി 5200 കോടി രൂപ ഇതുവരെ മുടക്കിയിട്ടുണ്ട്. ബി.പി.എൽ കുടുംബങ്ങൾക്ക് എങ്കിലും കിറ്റുകൾ നൽകണം എന്ന ആവശ്യവും നിലനിൽക്കാൻ സാധ്യതയില്ല.
Comments