KOYILANDILOCAL NEWS

സർക്കാർ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയ കാപ്പാട് പ്രദേശം എൻ സി സി ആർ സന്ദർശിച്ചു

കേരളത്തിൽ കടലാക്രമണ ഭീഷണി നേരിടുന്ന തീരങ്ങളിൽ, സർക്കാർ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയ കാപ്പാട് പ്രദേശം നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ സി സി ആർ ) സന്ദർശിച്ചു . കേരളത്തിൽ 10 ഹോട്ട് സ്പോട്ടുകൾ ഉൾപ്പെടെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ സർവ്വേ നടത്തുന്നതിനായി സർക്കാർ എൻ സി സി ആർ നെയാണ് ചുമതലപ്പെടുത്തിയത് .

വിശദമായ സർവ്വേയ്ക്ക് മുന്നോടിയായാണ് കാപ്പാട് പ്രദേശത്ത് സന്ദർശനം നടത്തിയത് . കാപ്പാടിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉടൻ തന്നെ തീരസംരക്ഷണത്തിനാവശ്യമായ നടപടികൾ ആരംഭിക്കുമെന്ന് എം എൽ എ കാനത്തിൽ ജമീലയുടെ സബ്മിഷന് മറുപടിയായി ജലവിഭവ വകുപ്പ്മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button