LOCAL NEWS

സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം

കൊയിലാണ്ടി: സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സർവ്വീസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്നും, കേന്ദ്രം അനുവദിച്ച നാലു ഗഡു ക്ഷാമബത്ത അനുവദിക്കണമെന്നും, വിലക്കയറ്റം നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.. ജില്ലാ ജോ. സെക്രട്ടറിസോമൻസുമസുല, അദ്ധ്യക്ഷത വഹിച്ചു, ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം കെ.പി മോഹനൻ, മുഖ്യ പ്രഭാഷണം നടത്തി, വി.എൻ.രാമകൃഷ്ണൻ, കെ.ഉദയകുമാർ, ഒ.മാധവൻ, കെ.സത്യൻ മൂടാടി, കെ.ശങ്കരൻ മാസ്റ്റർ, സി.ബാലകൃഷ്ണണൻ ,മാസ്റ്റർ,എ.കെ.ശശിധരൻ, സി.ബാലകൃഷ്ണൻ മാസ്റ്റർ, എ.കെ.ശശിധരൻ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button